4 വരി പാത : വിദഗ്ധ സമിതി റിപ്പോർട്ട് ! തള്ളണോ അതോ കൊള്ളണോ ?

4 വരി പാത : വിദഗ്ധ സമിതി റിപ്പോർട്ട് ! തള്ളണോ അതോ കൊള്ളണോ ?
Apr 16, 2025 05:22 PM | By PointViews Editr

കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് മുതൽമട്ടന്നൂർ വരെ നാലുവരിപ്പാത വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സമർപ്പിച്ചു. അനൗദ്യോഗിക സാമൂഹിക ശാസ്ത്രജ്ഞനായഡോക്ടർ സുനിൽകുമാർ എമ്മൻ ചെയർമാനായ സമിതിയാണ് റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചത്. സാമൂഹ്യ പ്രത്യാഘാത റിപ്പോർട്ട് മേൽ പരിശോധന നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് ഈ വിദഗ്ധസമിതിയെ നിയോഗിച്ചത്.


84,906 ഹെക്ടർ ഭൂമി കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് മുതൽ മട്ടന്നൂർ വരെ 5 പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയുടെ കുറച്ചുഭാഗത്തും ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള വിദഗ്ധസമിതി റിപ്പോർട്ടാണ് സമർപ്പിച്ചിട്ടുള്ളത്. വയനാട് ജില്ലയിൽ നിന്നും കണ്ണൂർ ജില്ലയിലെ ഇരിട്ടി തലശ്ശേരി താലൂക്കുകളിലെ കൊട്ടിയൂർ,കേളകം, കാണിച്ചാൽ, മണത്തണ, വെള്ളർ വള്ളി,കോളാരി, പഴശ്ശി ശ്ശിവപുരം എന്നീ വില്ലേജുകളിലൂടെ കടന്നുപോകുന്ന മാനന്തവാടി ബോയ്സ് ടൗൺ പേരാവൂർ ശിവപുരം മട്ടന്നൂർ കണക്ടിവിറ്റി റോഡ് അമ്പായത്തോട് മുതൽ വീതി കൂട്ടുന്നതിനും ചില സ്ഥലങ്ങളിൽ വളവുകളും ടൗണുകളും ഒഴിവാക്കി ഗ്രീൻഫീ ൽഡിൽ കൂടി പുതുതായി റോഡ് നിർമ്മിക്കുക എന്നതാണ് നിർദിഷ്ട പദ്ധതി. കണ്ണൂർ വിമാനത്താവള ത്തിലേക്കുള്ള നിലവിലെ റോഡ് വീതി കുറഞ്ഞതും വളവുകൾ ഏറെയുള്ളതും വാഹന ബാഹുല്യമുള്ളതും മതിയായ റോഡ് സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തതുമാണ് ആയതിനാൽ നിർദ്ദിഷ്ട പദ്ധതിയുടെ ആവശ്യകത അത്യന്താപേക്ഷിതമാണെന്ന എന്ന കാര്യം പരിഗണിച്ചാണ് പ്രസ്തുത പദ്ധതിക്ക് അനുമതി നൽകിയത്. വയനാട് ജില്ലയിൽ നിന്നും പ്രത്യേകിച്ചും മാനന്തവാടി പുൽപ്പള്ളി താലൂക്കുകളിൽ നിന്ന് ഏറ്റവും അടുത്തുള്ള എയർപോർട്ട് ആണ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്. ആയതിനാൽ വയനാട്ടുകാർക്കും കണ്ണൂരിലെ കിഴക്കൻ മേഖലയിലെ ജനങ്ങൾക്കും വിമാനത്താവളത്തിലേക്കും കണ്ണൂർ ടൗണിലേക്കും തിരിച്ചു വയനാട് ജില്ലയിലേക്കുള്ള സുഗമമായ ഗതാഗതവും


കൂടാതെ സംസ്ഥാനങ്ങളിലെ ബാംഗ്ലൂർ കൂർഗ് മൈസൂർ ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കും വളരെ പെട്ടെന്ന് എത്തിച്ചേരാവുന്ന ഒരു കണ്ണിയായി വർത്തി ക്കുന്നതാണ് പ്രസ്തുത പദ്ധതി. അതിലൂടെ ടൂറിസം വ്യവസായം തീർത്ഥാടനം വിദ്യാഭ്യാസം സാമൂഹ്യ സാംസ്കാരിക മേഖലയിലെ വികസനം തുടങ്ങി നാടിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കും നാന്ദി കുറിക്കുന്നതാണ് ഈ പദ്ധതി.നിർദിഷ്ട പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ ആകെ 2568 കൈവശ ഭൂമികളാണ് ബാധിക്കുന്നത്. ഇതിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യാനി എന്നീ മതവിഭാഗങ്ങളുടെ മതസ്ഥാപനങ്ങൾ ഉൾപ്പെട്ടതോ ഉൾപ്പെട്ടിട്ടില്ലാത്തതുമായ സ്ഥലങ്ങൾ അവയിലെ കുഴി ക്കൂറുകളും മറ്റു ചമയങ്ങളും ഉൾപ്പെടുന്നു. ഭൂമി ഏറ്റെടുക്കൽ മൂലം മുഴുവനായോ ഭാഗികമായോ വീട് നഷ്ടപ്പെടുന്ന കുടുംബങ്ങൾ ഏറെയാണ്. ഇത്തരം കുടുംബങ്ങളെ പദ്ധതി പ്രദേശത്തു നിന്നും ഒഴിപ്പിച്ച പുനരധി പുനരധിവസിപ്പിക്കേണ്ടതായിട്ടുണ്ട്.പദ്ധതി പ്രദേശത്തു നിന്നും ഒട്ടനവധി കച്ചവട സ്ഥാപനങ്ങൾ അതിലെ വാടക കച്ചവടക്കാർ അതിലെ തൊഴിലാളികൾ അവരുടെ കുടുംബങ്ങൾ എന്നിവയൊക്കെ ഈ പദ്ധതിയുടെ പ്രത്യാഘാതം നേരിടുന്നവരാണ്.


കൂടാതെ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളെയും കുടിവെള്ള സ്രോതസ്സുകളെയും പൊതു റോഡുകളെയും പൊതുഗതാഗതത്തെയും ഇലക്ട്രിസിറ്റി വിതരണത്തെയും നിർദ്ദിഷ്ട പദ്ധതി സാരമായി ബാധിക്കുന്നുണ്ട് എന്ന റിപ്പോർട്ടിൽ പറയുന്നു.പദ്ധതി നിർമ്മാണവേളയിൽ ജനങ്ങളുടെ ജീവനും ദൈനംദിന പ്രവർത്തനങ്ങൾക്കും ഭീഷണിയുണ്ടാകുന്ന ഒന്നും സംഭവിക്കാതെ നോക്കണം അതോടൊപ്പം നിർമ്മാണ പ്രവർത്തികൾക്കിടയിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി നിർമാർജനം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം ഒരു തരത്തിലുള്ള മലിനീകരണവും പ്രസ്തുത നിർമ്മിതി മൂലം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പൊതുജനങ്ങളുടെ യാത്ര ഗതാഗതം സ്വൈര്യ ജീവിതം എന്നിവയ്ക്ക് ഒരുതരത്തിലുള്ള കോട്ടവും ഉണ്ടാകരുത് . സ്ഥലവും ജീവനോപാധികളും നഷ്ടപ്പെടുന്ന ഉടമകളും കെട്ടിട ഉടമകളും തൊഴിലാളികളും സഹകരിക്കുകയും അതോടൊപ്പം പദ്ധതി നടപ്പിൽ വരുന്നത് അനിവാര്യമാണെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.


എല്ലാ അർത്ഥത്തിലും പ്രസ്തുത പദ്ധതിയുമായി ജനങ്ങൾ സഹകരിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ അവർ ആവശ്യപ്പെടുന്ന ബദൽ നിർദ്ദേശങ്ങളും ആവശ്യങ്ങളും പരിഗണിക്കപ്പെടണം എന്നുള്ളത് വസ്തുതാപരമാണ്. അതിനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം ജനങ്ങളും ഗ്രാമപഞ്ചായത്തും നിയമനടപടികളുമായി മുന്നോട്ടു പോകാനുള്ള സാധ്യത കണക്കിലെടുത്തുകൊണ്ട് പദ്ധതി പ്രവർത്തനങ്ങൾക്ക് കാലതാമസം ഉണ്ടാകാനുള്ള സാധ്യതകളും മനസ്സിലാക്കി കൊണ്ടുള്ള സത്വര നടപടികൾ സ്വീകരിച്ച് പദ്ധതി പ്രവർത്തികൾ കാലതാമസം ഇല്ലാതെ എത്രയും പെട്ടെന്ന് ചെയ്തുതീർക്കുവാനുള്ള നടപടികൾ കൈക്കൊള്ളണം. നിയമം അനുശാസിക്കുന്ന എല്ലാ നടപടികളും നഷ്ടപരിഹാരങ്ങളും ആവശ്യമാണെങ്കിൽ പുനരധിവാസ സംവിധാനങ്ങളും സജ്ജീകരിച്ചതിനു ശേഷം മാത്രമേ പദ്ധതിക്ക് വേണ്ടിയുള്ള നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കാവൂ എന്ന് സമിതി ശുപാർശ ചെയ്തു. പ്രസ്തുത പദ്ധതി പ്രാവർത്തികമാകുമ്പോൾ ഉണ്ടാകുന്ന ആഘാതങ്ങൾ കുറവും നേട്ടങ്ങൾ വളരെ കൂടുതലുമായതിനാൽ പൊതുനന്മയ്ക്കും സാമൂഹ്യ സാമ്പത്തിക നേട്ടത്തിനും കൂടാതെ ഒരു ദേശത്തിന്റെ മുഴുവൻ വികസനത്തിനും സാധ്യമാകുന്ന ഒരു പദ്ധതി എന്ന നിലയിൽ നിയമം നിഷ്കർഷിക്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് ഈ പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്ന് സമിതി ശുപാർശ ചെയ്യുന്നു.

4-lane road: Expert committee report! Should we reject it or should we buy it?

Related Stories
ദിവ്യ എസ് അയ്യർക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ

Apr 18, 2025 10:53 PM

ദിവ്യ എസ് അയ്യർക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ

ദിവ്യ എസ് അയ്യർക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ...

Read More >>
വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷം 21 ന് കാസർകോട് വച്ച് വിജയൻ തന്നെ ഉദ്ഘാടനം ചെയ്യും!

Apr 18, 2025 09:00 PM

വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷം 21 ന് കാസർകോട് വച്ച് വിജയൻ തന്നെ ഉദ്ഘാടനം ചെയ്യും!

വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷം 21 ന് കാസർകോട് വച്ച് വിജയൻ തന്നെ ഉദ്ഘാടനം...

Read More >>
ഹമാസ് പട്ടിണിയിലാണ്. ഗാസയിലേക്കുള്ള സഹായങ്ങൾ കൊള്ളചെയ്യലാണ് പുതിയ വഴി.

Apr 18, 2025 02:39 PM

ഹമാസ് പട്ടിണിയിലാണ്. ഗാസയിലേക്കുള്ള സഹായങ്ങൾ കൊള്ളചെയ്യലാണ് പുതിയ വഴി.

ഹമാസ് പട്ടിണിയിലാണ്. ഗാസയിലേക്കുള്ള സഹായങ്ങൾ കൊള്ളചെയ്യലാണ് പുതിയ...

Read More >>
 പാനുണ്ട സിപിഎമ്മിൻ്റെ പ്ലാനുണ്ട കേന്ദ്ര റോഡ് ഫണ്ടിൻ്റെ ചെലവിൽ നാൽപ്പാടി വാസുവിന് സ്മാരകം പണിത് സിപിഎം.

Apr 18, 2025 09:00 AM

പാനുണ്ട സിപിഎമ്മിൻ്റെ പ്ലാനുണ്ട കേന്ദ്ര റോഡ് ഫണ്ടിൻ്റെ ചെലവിൽ നാൽപ്പാടി വാസുവിന് സ്മാരകം പണിത് സിപിഎം.

പാനുണ്ട സിപിഎമ്മിൻ്റെ പ്ലാനുണ്ട കേന്ദ്ര റോഡ് ഫണ്ടിൻ്റെ ചെലവിൽ നാൽപ്പാടി വാസുവിന് സ്മാരകം പണിത്...

Read More >>
ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയ്ന്‍സിനെയും മക്കളെയും ചുട്ടുക്കൊന്നവരിൽ ഒരുവൻ ജയില്‍ മോചിതനായി. സ്വീകരിച്ച് ബജ്രംഗ്ദളും വിശ്വഹിന്ദു പരിഷത്തും.

Apr 17, 2025 06:34 PM

ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയ്ന്‍സിനെയും മക്കളെയും ചുട്ടുക്കൊന്നവരിൽ ഒരുവൻ ജയില്‍ മോചിതനായി. സ്വീകരിച്ച് ബജ്രംഗ്ദളും വിശ്വഹിന്ദു പരിഷത്തും.

ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയ്ന്‍സിനെയും മക്കളെയും ചുട്ടുക്കൊന്നവരിൽ ഒരുവൻ ജയില്‍ മോചിതനായി. സ്വീകരിച്ച് ബജ്രംഗ്ദളും വിശ്വഹിന്ദു...

Read More >>
തൊമ്മൻകുത്തിൽ കുരിശ് തകർത്തത് വനപാലകരുടെ തോന്നിയവാസം.

Apr 17, 2025 06:29 PM

തൊമ്മൻകുത്തിൽ കുരിശ് തകർത്തത് വനപാലകരുടെ തോന്നിയവാസം.

തൊമ്മൻകുത്തിൽ കുരിശ് തകർത്തത് വനപാലകരുടെ...

Read More >>
Top Stories